Sub Lead

'ലൈവായി' ലുധിയാനയില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

ലൈവായി ലുധിയാനയില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു
X

ലുധിയാന: ലുധിയാനയില്‍ ഫേസ്ബുക്കില്‍ ലൈവിട്ട് സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും പോലിസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഒരാളുടെ ജീവനെടുത്തത്. മൂവായിരത്തോളം തടവുകാരുള്ള ജയിലില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സണ്ണി സൂദ് എന്ന തടവുകാരനാണ് മരിച്ചത്.

ഏറ്റുമുട്ടുന്ന തടവുകാരെ പിന്തിരിപ്പിക്കാന്‍ പോലിസ് ഇടപെട്ട് വെടിവയ്പ്പ് നടത്തിയെങ്കിലും സംഘര്‍ഷം കുടുതല്‍ രൂക്ഷമായി. പോലിസുകാര്‍ക്കെതിരെ തടവുകാര്‍ കല്ലെറിഞ്ഞു. സംഘര്‍ഷം തണുപ്പിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ പോലിസ് 40റൗണ്ട് വെടിയുതിര്‍ത്തു. അക്രമികള്‍ പോലിസുകാരുടെ കൈയില്‍ നിന്ന് തോക്ക് തട്ടിയെടുത്തു. സംഘര്‍ഷം ചൂഷണം ചെയ്ത നാല് തടവുകാര്‍ രക്ഷപെട്ടുവെങ്കിലും ഇവരെ പിന്നീട് പിടികൂടി.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷം ഉച്ചയ്ക്ക് ഒന്നരയോടെ നിയന്ത്രണ വിധേയമായി. ചില തടവുകാര്‍ ജയിലിലെ സംഘര്‍ഷം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളുടെ സുരക്ഷയ്ക്ക് മൂന്ന് കമ്പനി സിആര്‍പിഎഫിനെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായിട്ടുണ്ട്. ഗുരു ഗ്രന്ഥ് സാഹിബ് അപമാനിച്ച കേസില്‍ തടവിലായിരുന്ന മൊഹീന്‍ന്തര്‍ ബിട്ടുവിനെ കഴിഞ്ഞമാസമാണ് പാട്ട്യാല ജയിലില്‍ തടവുകാര്‍ കൊലപ്പെടുത്തിയത്.


Next Story

RELATED STORIES

Share it