Sub Lead

ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്: സംഭലിലേക്ക് കടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം; സമാജ് വാദി പ്രതിനിധി സംഘത്തെ തടഞ്ഞു

ശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്:  സംഭലിലേക്ക് കടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം; സമാജ് വാദി പ്രതിനിധി സംഘത്തെ തടഞ്ഞു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദ് പരിസരത്തേക്ക് പുറമെക്കാരെ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ഭരണകൂടം. ഡിസംബര്‍ പത്ത് വരെയാണ് നിരോധനം. പോലിസ് വെടിവയ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സമാജ് വാദി പാര്‍ട്ടിയുടെ പതിനഞ്ച് അംഗ പ്രതിനിധി സംഘം എത്താനിരിക്കെയാണ് നിരോധനം പ്രഖ്യാപിച്ചത്. പ്രതിനിധി സംഘത്തെ പോലിസ് തടയുകയും ചെയ്തു. പ്രദേശത്തേക്ക് പോവരുതെന്ന് നിര്‍ദേശം ലഭിച്ചെന്ന് ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവും പ്രതിനിധി സംഘത്തിന്റെ നേതാവുമായ മാതാ പ്രസാദ് പാണ്ഡെ പറഞ്ഞു.

സംഭലിലെ ക്രൂരകൃത്യങ്ങള്‍ ഒളിപ്പാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മുതല്‍ മാതാ പ്രസാദിന്റെ വീടിന് മുന്നില്‍ കനത്ത പോലിസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിയാലോചന നടത്തിയ ശേഷം അടുത്ത നടപടികള്‍ തീരുമാനിക്കുമെന്ന് മാതാ പ്രസാദ് പറഞ്ഞു.

Next Story

RELATED STORIES

Share it