Sub Lead

'കര്‍ഷകരെ അനുനയിപ്പിക്കാന്‍ ഇടപെടണം'; സിഖ് ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കണമെന്നും കര്‍ഷകരെ അനനയിപ്പിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കൃഷി മന്ത്രി ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.

കര്‍ഷകരെ അനുനയിപ്പിക്കാന്‍ ഇടപെടണം; സിഖ് ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി
X

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള എട്ടാം റൗണ്ട് ചര്‍ച്ച ഇന്ന് നടക്കാനിരിക്കെ സിഖ് ആത്മീയ നേതാവും പഞ്ചാബിലെ നാനക്‌സര്‍ ഗുരുദ്വാര മേധാവിയുമായ ബാബ ലഖയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കൂടിക്കാഴ്ച നടത്തി.

കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കണമെന്നും കര്‍ഷകരെ അനനയിപ്പിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കൃഷി മന്ത്രി ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, കര്‍ഷകരുമായി കേന്ദ്രത്തിന്റെ എട്ടാം വട്ട കൂടിക്കാഴ്ച ഇന്ന് നടക്കും. സമരം ആരംഭിച്ച് 44ാം ദിവസം പിന്നിടുമ്പോഴാണ് എട്ടാം റൗണ്ട് കൂടിക്കാഴ്ച നടക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതൊഴികെയുള്ള ഏത് നിര്‍ദേശവും പരിഗണിക്കാന്‍ തയ്യാറാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പക്ഷം. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിഞ്ജാന്‍ ഭവനിലാണ് കൂടിക്കാഴ്ച. കൃഷിമന്ത്രിക്ക് പുറമെ, ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. നേരത്തേ, നടന്ന ഏഴു ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it