- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനലൊടുങ്ങാതെ ബംഗാള്‍; സംസ്ഥാനത്ത് നാളെ ബിജെപിയുടെ കരിദിനം
സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലിസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനത്തിന് ബിജെപി ആഹ്വാനം ചെയ്തത്.
മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലിസ് പാതി വഴിയില്‍ തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് റോഡരികില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് തീരുമാനം മാറ്റി. 12ന് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചു. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മമതാ ബാനര്‍ജി സര്‍ക്കാറാണ് ഉത്തരവാദിയെന്നും ആരോപിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാനും ജനത്തിന് ആത്മവിശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാത്രിയാണ് നോര്‍ത്ത് 24 പാരഗണാസില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു പ്രവര്‍ത്തകന്‍ മരിച്ചെന്നും അഞ്ചിലേറെ പ്രവര്‍ത്തകരെ കാണാനില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT