Sub Lead

63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി സെന്‍സസ് പുറത്തുവിട്ട് ബിഹാര്‍

63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി സെന്‍സസ് പുറത്തുവിട്ട് ബിഹാര്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 13 കോടിയിലധികം വരുന്ന ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒബിസി വിഭാഗത്തില്‍ പെടുന്നവരാണ് അതിപിന്നാക്ക പിന്നാക്കക്കാര്‍. ഇതുവഴി സംസ്ഥാന ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നാക്ക വിഭാഗം 15.52 ശതമാനമാണെങ്കില്‍ 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവ വിഭാഗം 14.27 ശതമാനമാണുള്ളത്.

ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം, യാദവര്‍ 14 ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്. മുസ് ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍ .0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്. ഒബിസി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാവുമെന്നും ദരിദ്രരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it