Sub Lead

പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ഗുലാം നബി ആസാദ്

അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം വേണ്ടെന്നോ താല്‍പര്യമില്ലെന്നോ ആരും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് വേണ്ടെന്നുവയ്ക്കില്ല. രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി.

പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ഗുലാം നബി ആസാദ്
X

ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രധാനമന്ത്രിപദംവരെ വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാണെന്ന മുന്‍ പരാമര്‍ശത്തില്‍നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം വേണ്ടെന്നോ താല്‍പര്യമില്ലെന്നോ ആരും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് വേണ്ടെന്നുവയ്ക്കില്ല. രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി.

അഞ്ചുവര്‍ഷം ഭരിക്കാന്‍ ഏറ്റവും വലിയ പാര്‍ട്ടി തന്നെ വേണം. അത് തങ്ങള്‍ തന്നെയാണ്. രാജ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്നാണ് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൈയില്‍ രാജ്യത്തിന്റെ നിയന്ത്രണമെത്തണമെന്നതാണ് എല്ലാവരുടെയും താല്‍പര്യം. അവസരം കിട്ടിയാല്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, പ്രതിപക്ഷ കക്ഷികളുമായി ഏത് നീക്കത്തിനും തയ്യാറാണെന്നും പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്നുമായിരുന്നു മെയ് 15ന് പട്‌നയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഗുലാം നബി ആസാദ് പറഞ്ഞിരുന്നത്.

പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായാല്‍ മാത്രം നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു വ്യാഴാഴ്ച പ്രധാനമന്ത്രി പദം സംബന്ധിച്ച് നിലപാട് മയപ്പെടുത്തി ഗുലാം നബി ആസാദ് രംഗത്തെത്തിത്. ഇതില്‍നിന്നാണ് അദ്ദേഹം പിന്നാക്കംപോയിരിക്കുന്നത്. പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് വാശിപിടിക്കില്ലെന്ന ഗുലാം നബി ആസാദിന്റെ വാദം എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും തള്ളിയിരുന്നില്ല.

Next Story

RELATED STORIES

Share it