Sub Lead

52 കോടിയുടെ 'വൈറല്‍ പഴം' തിന്ന് ചൈനീസ് സംരംഭകന്‍

'തട്ടിപ്പുകാരനായ' ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന മൗറീസ്യോ 2019ലാണ് കൊമേഡിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍ട്ട് വര്‍ക്ക് ആദ്യമായി അവതരിപ്പിച്ചത്.

52 കോടിയുടെ വൈറല്‍ പഴം തിന്ന് ചൈനീസ് സംരംഭകന്‍
X

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റില്‍ വൈറലായ 52 കോടിയുടെ പഴം ലേലത്തില്‍ വാങ്ങി തിന്ന് ചൈനീസ് സംരംഭകന്‍. ക്രിപ്‌റ്റോകറന്‍സി സംരംഭകനായ ജസ്റ്റിന്‍ സണ്ണാണ് 52 കോടി രൂപക്ക് ഈ പഴം ലേലത്തിലെടുത്ത് തിന്നത്. ഇതിന്റെ ചിത്രവും ഇയാള്‍ പങ്കുവച്ചു. ഇറ്റലിയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റായ മൗറീസ്യോ കാറ്റലാന്‍ ആണ് ഈ പഴം ആര്‍ട്ട് വര്‍ക്കായി ചെയ്തത്.


'തട്ടിപ്പുകാരനായ' ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന മൗറീസ്യോ 2019ലാണ് കൊമേഡിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആര്‍ട്ട് വര്‍ക്ക് ആദ്യമായി അവതരിപ്പിച്ചത്. മിയാമി ബീച്ച് ഫെയറിലാണ് ആദ്യം പഴത്തെ ചുവരില്‍ ടേപ്പ് വച്ച് ഒട്ടിച്ചത്.


MAURIZIO

പക്ഷെ, ബീച്ച് ഫെയറില്‍ പങ്കെടുത്ത മറ്റൊരു ആര്‍ടിസ്റ്റ് അതിനെ വലിച്ചു പറിച്ചു കഴിച്ചു. അത് വാര്‍ത്തയായതോടെ നിരവധി പേര്‍ ഫെയറില്‍ എത്തി. അതോടെ മറ്റൊരു പഴത്തെ ടേപ്പ് വച്ച് ഒട്ടിച്ചു. നിരവധി പേര്‍ അതിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്തതോടെ പഴം വൈറലായി.


ആ സംഭവത്തിന് ശേഷം മൂന്നു പഴങ്ങള്‍ മൗറീസ്യോ അവതരിപ്പിച്ചു. അവയെല്ലാം ഒന്നരലക്ഷം ഡോളറിന് മുകളിലാണ് വിറ്റുപോയത്. ഇതോടെയാണ് പുതിയ പഴവുമായി മൗറീസ്യോ രംഗത്തെത്തിയത്.

ആഗോള വ്യാപാരത്തിലെയും പഴം വ്യവസായത്തിലെയും ചൂഷണത്തെ ചോദ്യം ചെയ്യുന്നതാണ് ഈ ആര്‍ട്ട്‌വര്‍ക്കെന്ന് നിരീക്ഷകര്‍ പറയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വാഴത്തോട്ടങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തിയ ക്രൂരതകളാണ് ഇതിലൂടെ മൗറീസ്യോ തുറന്നുകാട്ടുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Next Story

RELATED STORIES

Share it