Sub Lead

രണ്ടു സൈനിക കപ്പലുകള്‍ അടക്കം അഞ്ച് യുഎസ് കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍

പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സൈനിക കപ്പലുകളെ ഹൂത്തികള്‍ ആക്രമിക്കുന്നത്.

രണ്ടു സൈനിക കപ്പലുകള്‍ അടക്കം അഞ്ച് യുഎസ് കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍
X

സന്‍ആ: അഞ്ച് അമേരിക്കന്‍ കപ്പലുകളെ ആക്രമിച്ച് യെമനിലെ ഹൂത്തികള്‍. ജിബൂത്തിയിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ട മൂന്നു അമേരിക്കന്‍ സപ്ലൈ കപ്പലുകളെയും അവക്ക് അകമ്പടി പാലിച്ച രണ്ടു സൈനിക കപ്പലുകളെയുമാണ് ആക്രമിച്ചിരിക്കുന്നത്. ഈ കപ്പലുകളെല്ലാം ഫലസ്തീനും യെമനുമെതിരെ യുദ്ധം നടത്തുന്നവയാണെന്ന് ഹൂത്തികളുടെ സൈനികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ പറഞ്ഞു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സൈനിക കപ്പലുകളെ ഹൂത്തികള്‍ ആക്രമിക്കുന്നത്. അതിന് ശേഷം ഇസ്രായേലിലെ യഫയേയും അഷ്‌കലോനെയും മിസൈലുകള്‍ ഉപയോഗിച്ചും ആക്രമിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it