Sub Lead

''എനിക്ക് വേസ്റ്റ് തിന്നണം''; ഓടി നടന്ന് കരഞ്ഞ് ഡസ്റ്റ്ബിന്‍(വീഡിയോ)

എനിക്ക് വേസ്റ്റ് തിന്നണം; ഓടി നടന്ന് കരഞ്ഞ് ഡസ്റ്റ്ബിന്‍(വീഡിയോ)
X

ഹോംങ്കോങ്: മാലിന്യങ്ങള്‍ കഴിക്കാന്‍ കരയുകയും യാചിക്കുകയും ചെയ്യുന്ന ഒരു ചവറ്റകുട്ട. ഹോംങ്കോങിലെ ഡിസ്‌നിലാന്റിലെ തെരുവുകളിലാണ് ഇത്തരത്തിലുള്ള ചവറ്റകുട്ട ഇറങ്ങിയിരിക്കുന്നത്. തെരുവുകളിലൂടെ സഞ്ചരിക്കുന്ന ചവറ്റുകുട്ട ആളുകളോട് മാലിന്യങ്ങള്‍ക്കായി യാചിക്കുകയാണ്. എനിക്ക് ഒന്നുമില്ലേ, കഴിക്കാന്‍ തരൂ എന്നാണ് ചവറ്റുകുട്ടയുടെ യാചന. മാലിന്യങ്ങള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുന്നതിനായാണ് ഇത്തരത്തിലുള്ള യാചന.

ആളുകള്‍ ഇതില്‍ മാലിന്യം നിക്ഷേപിക്കുമ്പോള്‍ ചവറ്റുകുട്ട സന്തോഷത്തോടെ യംയംയം എന്ന് പറഞ്ഞ് പ്രതികരിക്കുകയും ചെയ്യും. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് ഇത്തരത്തിലുള്ള ചവറ്റുകുട്ടകളുടെ ലക്ഷ്യം. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ചവറ്റുകുട്ടയ്ക്ക് കണ്ണുപോലെ തോന്നിപ്പിക്കുന്ന രണ്ട് ദ്വാരവുമുണ്ട്. ഇതിന്റെയുള്ളില്‍ സൗണ്ട് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it