Sub Lead

വിമാനത്തിനുള്ളിലെ പ്രതിഷേധം;കെ എസ് ശബരീനാഥനെ ചോദ്യം ചെയ്യും

വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടിസ്.

വിമാനത്തിനുള്ളിലെ പ്രതിഷേധം;കെ എസ് ശബരീനാഥനെ ചോദ്യം ചെയ്യും
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനെ പോലിസ് ചോദ്യം ചെയ്യും.നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി. കമ്മീഷണര്‍ നോട്ടിസ് നല്‍കി.വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടിസ്.

വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു.മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നിരിക്കുന്നത്്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെക്കുന്നുണ്ട്. 'സി.എം കണ്ണൂരില്‍ നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം',വിമാനത്തില്‍ വച്ച് കരിങ്കൊടി കാണിച്ചാല്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ എന്നും ചാറ്റില്‍ പറയുന്നുണ്ട്.ഇതിന് മറുപടിയായി പി പി അഭിലാഷ് ഐവൈസി എന്ന് വാട്‌സ്ആപ്പില്‍ പേരുള്ള നമ്പറില്‍ നിന്നും ഫ്‌ലൈറ്റില്‍ ടിക്കറ്റ് കിട്ടുമോ എന്ന് ഗ്രൂപ്പില്‍ ആരായുന്നുണ്ട്.

'കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്' എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് ലോഗോ ഡിസ്‌പ്ലേ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിലാണ് സന്ദേശം വന്നിരിക്കുന്നത്.എന്നാല്‍, ഈ വാട്‌സ്ആപ്പ് ചാറ്റിന്റെ ആധികാരികത വ്യക്തമായിട്ടില്ല. സംഭവം നടന്ന അന്നുതന്നെയാണോ ഈ ചാറ്റ് നടന്നതെന്നോ, യൂത്ത് കോണ്‍ഗ്രസിന്റെ ഏത് ഗ്രൂപ്പിലാണ് ഇത്തരമൊരു ചാറ്റ് നടന്നതെന്നോ വ്യക്തമല്ല. എന്നാല്‍ ംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ സിപിഎം കേന്ദ്രങ്ങള്‍ ഈ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്നുമുണ്ട്.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് പ്രതിഷേധത്തിന് ശബരിനാഥന്‍ നിര്‍ദേശം നല്‍കിയെന്ന രീതിയിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നത്.

Next Story

RELATED STORIES

Share it