- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് വിദ്യാർഥികളുടെ സ്‌കോളർഷിപ്പിന് വരുമാന പരിധി; ഭരണഘടനാ വിരുദ്ധ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി വരുമാന പരിധി നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ദലിത് വിദ്യാർഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പിനാണ് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചത്.
തിരുവനന്തപുരം: ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി വരുമാന പരിധി നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ദലിത് വിദ്യാർഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പിനാണ് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചത്. ദലിത് വിഭാഗങ്ങളുടെ ഭരണഘടനാ അവകാശത്തെ ഹനിക്കുന്ന നടപടിക്കെതിരേ ശക്തമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ഈ ഉത്തരവിനെ പിൻപറ്റി സംവരണം അടക്കമുളള അവകാശങ്ങള്‍ക്ക് ഭാവിയില്‍ വരുമാനം ബാധകമാക്കുവാൻ സാധ്യതയുണ്ട്.
ഈ ഉത്തരവോടെ ഒമ്പത്, പത്ത് ക്ലാസുകളിലെ ദലിത് വിഭാഗത്തിലെ വിദ്യാർഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് ഈ വര്‍ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരുമാന പരിധി നിലവില്‍ വന്നു. ഇതു സംബന്ധിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വരെയുളളവര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കി. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടര്‍ മേയ് 18ന് ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍.
കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ആയതിനാല്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡമാണ് ഇതെന്നാണ് പട്ടിക ജാതി വികസന വകുപ്പിന്‍റെ വിശദീകരണം. സംവരണം അടക്കം ദലിത് വിഭാഗങ്ങള്‍ക്കുളള അവകാശങ്ങള്‍ക്ക് ഇതുവരെ വരുമാനപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പട്ടിക ജാതി ആനുകൂല്യത്തിന് വരുമാനപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്‍റെ തുടക്കമാണിത്.
ഇതേ സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്‍ വര്‍ഷം നടപ്പാക്കിയിരുന്നെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമാണിതെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് ഈ നടപടികളിൽ നിന്ന് മാറിനിൽക്കാനാവില്ല. ഇടതു മുന്നണിയോ സര്‍ക്കാരോ നയപരമായി എടുക്കേണ്ട തീരുമാനമാണ് ഉദ്യോഗസ്ഥ ഉത്തരവിലൂടെ ഇപ്പോള്‍ നടപ്പായിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഇപ്പോൾ തന്നെ ഉയർന്നുകഴിഞ്ഞെങ്കിലും വിദ്യാർഥി സംഘടനകൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT