Sub Lead

നിയന്ത്രണങ്ങൾക്കെതിരേ കശ്മീർ പ്രസ് ക്ലബ്; അനാവശ്യവും യുക്തിരഹിതവുമായ തീരുമാനം

നിയന്ത്രണങ്ങൾ തീർത്തും അനാവശ്യവും യുക്തിരഹിതവുമാണ്, കശ്മീർ മാധ്യമങ്ങളെ ലക്‌ഷ്യം വച്ചായിരുന്നു ഈ നടപടി.

നിയന്ത്രണങ്ങൾക്കെതിരേ കശ്മീർ പ്രസ് ക്ലബ്; അനാവശ്യവും യുക്തിരഹിതവുമായ തീരുമാനം
X

ശ്രീനഗർ: കശ്മീരിൽ തുടരുന്ന ആശയവിനിമയ നിയന്ത്രണത്തെ വിമർശിച്ച് കശ്മീർ പ്രസ് ക്ലബ്. താഴ്വരയിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ മൊബൈൽ, ഇൻറർനെറ്റ് എന്നിവയുടെ നിരോധനം ഉടൻ നീക്കണമെന്ന് പ്രസ് ക്ലബ് അധികൃതരോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് 50 ദിവസമായി കശ്മീരിൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ജമ്മു കശ്മീർ അന്നുമുതൽ കർഫ്യൂ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി എന്നിവർ തടങ്കലിലാണ്.

മൊബൈൽ, ഇൻറർനെറ്റ് ആശയവിനിമയ നിരോധനം കാരണം മാധ്യമ പ്രവർത്തകരുടെ പ്രവർത്തനത്തെ ബാധിച്ചു. നിയന്ത്രണങ്ങൾ തീർത്തും അനാവശ്യവും യുക്തിരഹിതവുമാണ്, കശ്മീർ മാധ്യമങ്ങളെ ലക്‌ഷ്യം വച്ചായിരുന്നു ഈ നടപടി. അതേസമയം ജമ്മു കശ്മീരിൽ സംഘർഷമുണ്ടായതായുള്ള റിപോർട്ടുകൾ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് തള്ളിക്കളഞ്ഞു, ഇത് തീവ്രവാദികളുടെ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it