Sub Lead

പ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

2018 ആഗസ്റ്റ് 18ന് മാത്രം 29.64 കോടി രൂപയാണ് എയര്‍ലിഫ്റ്റിങിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ളതെന്ന് കത്ത് പറയുന്നു.

പ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍
X

തിരുവനന്തപുരം: കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയത്തിനടക്കം എയര്‍ ലിഫ്റ്റിങിന് ചെലവായ 132.62 കോടി തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. 2006-2024 കാലയളവില്‍ കേരളത്തിനായി ചെലവാക്കിയ ഈ തുക ഉടന്‍ തിരിച്ചടക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം കേരളത്തിന് കത്ത് നല്‍കി. ഒക്ടോബറില്‍ ചീഫ് സെക്രട്ടറിയായിരുന്ന വി വേണുവിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കണക്കനുസരിച്ച് കേരള സര്‍ക്കാര്‍ ചെലവായ തുക തിരിച്ചടച്ചിട്ടില്ലെന്നും തുക എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. കേരളത്തെ പ്രളയം വിഴുങ്ങിയ 2018 ആഗസ്റ്റില്‍ നടത്തിയ എയര്‍ലിഫ്റ്റിങിന് ചെലവായ തുകയും കണക്കില്‍ വ്യക്തമായി പറയുന്നുണ്ട്. 2018 ആഗസ്റ്റ് 18ന് മാത്രം 29.64 കോടി രൂപയാണ് എയര്‍ലിഫ്റ്റിങിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ളതെന്ന് കത്ത് പറയുന്നു.

Next Story

RELATED STORIES

Share it