Sub Lead

മോദി മുട്ടുമടക്കി തങ്ങളുടെ മുന്നില്‍ വരും: എം കെ ഫൈസി

സംഘപരിവാര ഭരണത്തില്‍ രാജ്യം അപകടാവസ്ഥയിലാണ്. സര്‍വ മേഖലയിലും രാജ്യം പിറകോട്ട് പോയിരിക്കുന്നു. സംഘ പരിവാര്‍ സ്വപ്‌നം കാണുന്ന മനുസ്മൃതിയെ അടിസ്ഥാനമാക്കി ഹൈന്ദവ രാഷ്ട്രം പണികഴിപ്പിക്കാനാണ് അവരുടെ ശ്രമം.

മോദി മുട്ടുമടക്കി തങ്ങളുടെ മുന്നില്‍ വരും: എം കെ ഫൈസി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്നു പറയുന്ന അമിത് ഷാ ജനകീയ പ്രതിഷേധത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ നിയമവുമായി ഓടേണ്ടി വരുമെന്ന് എസ്്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. മോദി മുട്ടുമടക്കി തങ്ങളുടെ മുന്നില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. 'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിനു സമാപനം കുറിച്ച് രാജ്ഭവനു മുമ്പില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തുടനീളം ജനങ്ങള്‍ തെരുവിലാണ്. എസ്ഡിപിഐ ഏറ്റെടുത്ത സമരത്തിന് രാജ്യം പിന്തുണ പ്രഖ്യാപിച്ചിരുക്കുന്നു. സംഘപരിവാര ഭരണത്തില്‍ രാജ്യം അപകടാവസ്ഥയിലാണ്. സര്‍വ മേഖലയിലും രാജ്യം പിറകോട്ട് പോയിരിക്കുന്നു. സംഘ പരിവാര്‍ സ്വപ്‌നം കാണുന്ന മനുസ്മൃതിയെ അടിസ്ഥാനമാക്കി ഹൈന്ദവ രാഷ്ട്രം പണികഴിപ്പിക്കാനാണ് അവരുടെ ശ്രമം. പൗരത്വ നിഷേധം അതിന്റെ ഭാഗമാണ്. ഓരോ വിഭാഗത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സംഘപരിവാര നീക്കം നടത്തുന്നത്. ആദ്യമായി അവര്‍ മുസ്‌ലിംകളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാവരുടേയും ശക്തി ക്ഷയിപ്പിച്ച് ഹിന്ദു രാഷ്ട്രമാക്കാനാണ് ശ്രമം. ഹിന്ദു രാഷ്ട്രമായാല്‍ ഹിന്ദുവെന്നത് ഒഴിവാക്കി ജാതീയത നടമാടും.

ആസാദി എന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് വിറളി പിടിക്കുകയാണ്. വിജയം കാണും വരെ ഈ സമരവുമായി തങ്ങള്‍ മുന്നോട്ടു പോവുമെന്നും അദ്ദേഹം ഗവര്‍ണറെ ഓര്‍മിപ്പിച്ചു. ബ്രിട്ടിഷുകാരന്റെ ഷൂനക്കി ഒത്തുതീര്‍പ്പിന് ശ്രമിച്ചത് പോലെ തങ്ങള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ഒരു സഹോദരനെ പോലും തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു വ്യക്തമാക്കി.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സുപ്രിം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച, എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, എസ്.പി ഉദയകുമാര്‍, ആന്റി കാസ്റ്റ് ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.എച്ച് അബ്ദുല്‍ ഹാദി, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തുളസീധരന്‍ പള്ളിക്കല്‍, റോയി അറയ്ക്കല്‍, എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സിയാദ് കണ്ടല, ഷെമീര്‍ എടവനക്കാട് സംസാരിച്ചു.

എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡോ. സി എച്ച് അഷറഫ്, അഡ്വ. എ എ റഹീം, കെ പി സുഫീറ, ഭീം ആര്‍മി നേതാക്കളായ കുഷ് അംബേദ്കര്‍ വാദി, ബഹദൂര്‍ അബ്ബാസ് നഖ് വി, നവേദ്കാന്‍, നീതു, മനീഷ് കുമാര്‍ സംബന്ധിച്ചു.


Next Story

RELATED STORIES

Share it