Sub Lead

വര്‍ഗീയ പ്രചാരണങ്ങളില്‍ പ്രകോപിതരാകാതെ യുപി മുസ്‌ലിംകള്‍; ബിജെപി ക്യാംപില്‍ ആശങ്ക

ബിജെപി ഉയര്‍ത്തിയ വര്‍ഗീയ പ്രചാരണങ്ങളിലൊന്നും യുപിയിലെ മുസ്‌ലിംകള്‍ പ്രകോപിതരായില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് ആദ്യമായാണ് മുസ്‌ലിംകള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും മുസ്‌ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനമുള്ള മുസ്‌ലിംകളുടെ മൗനം ബിജെപി ക്യാംപിലാണ് ആശങ്ക പടര്‍ത്തുന്നത്.

വര്‍ഗീയ പ്രചാരണങ്ങളില്‍ പ്രകോപിതരാകാതെ യുപി മുസ്‌ലിംകള്‍; ബിജെപി ക്യാംപില്‍ ആശങ്ക
X

ലക്‌നോ: ബിജെപിയുടേയും മറ്റു സംഘ്പരിവാര്‍ കേന്ദ്രങ്ങളുടേയും വര്‍ഗീയ പ്രചാരണങ്ങളില്‍ പ്രകോപിതരാകാതെ ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്ത്രപരമായ മൗനത്തിലാണ് യുപിയിലെ മുസ്‌ലിംകള്‍. 2014ലേയും 2017ലേയും അനുഭവങ്ങളാണ് മുസ്‌ലിംകളെ മാറി ചിന്തിക്കാന്‍ പ്രാപ്തരാക്കിയതെന്ന് യുപിയില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


ബിജെപി ഉയര്‍ത്തിയ വര്‍ഗീയ പ്രചാരണങ്ങളിലൊന്നും യുപിയിലെ മുസ്‌ലിംകള്‍ പ്രകോപിതരായില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് ആദ്യമായാണ് മുസ്‌ലിംകള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും മുസ്‌ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനമുള്ള മുസ്‌ലിംകളുടെ മൗനം ബിജെപി ക്യാംപിലാണ് ആശങ്ക പടര്‍ത്തുന്നത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ വിഷയങ്ങളിലുള്ള ഏത് തരം പ്രതികരണവും അവസാനം അവര്‍ക്കു തന്നേയാണ് ഗുണം ചെയ്യുക എന്ന ബോധ്യമാണ് മുസ്‌ലിംകളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രാപ്തരാക്കിയതെന്ന് അലിഗഢ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ഥി പറയുന്നു.

'മുസ്‌ലിംകളെ പ്രകോപിതരാക്കാനുള്ള സര്‍വ്വ ശ്രമവും ബിജെപി നടത്തുമെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ ബിജെപിയെ പരാജയം ഉറപ്പാക്കുക എന്നതാണ് മുഖ്യ അജണ്ട. ഒരു വര്‍ഷത്തോളമായി ഈ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. ബിജെപിയുടെ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരേ പ്രതികരിക്കരുതെന്ന് ഞങ്ങള്‍ മത വിശ്വാസികളെ പഠിപ്പിച്ചുകൊണ്ടിരുന്നു. വര്‍ഗീയ പ്രചാരണങ്ങള്‍ അന്തിമമായി ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വിശ്വാസികളെ ഞങ്ങള്‍ ബോധ്യപ്പെടുത്തി. 2014ലും 2017ലും ഉണ്ടായ വര്‍ഗീയ ദ്രുവീകരണം ബിജെപിയെ എങ്ങിനെ സഹായിച്ചുവെന്ന് നമുക്ക് ബോധ്യമുള്ളതാണ്'. അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സ്റ്റിയില്‍ നിന്നുള്ള വിദ്യാര്‍ഥി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അലിഗഢ് യൂനിവേഴ്‌സിറ്റിക്കെതിരായ നീക്കം ബിജെപിയുടെ പ്രധാന അജണ്ടയായിരുന്നു.

'2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുസ് ലിം സ്ഥാനാര്‍ത്ഥി പോലും ഉത്തര്‍പ്രദേശില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടില്ല. 20 ശതമാനം ജനസംഖ്യയുള്ള മുസ്്‌ലിംകളുടെ സര്‍വ്വ നാശം ഞെട്ടിക്കുന്നതായിരുന്നു. ഒരു മുസ്‌ലിം പോലുമില്ലാതെ തിരഞ്ഞെടുപ്പില്‍ വജയിക്കാമെന്നും സര്‍ക്കാര്‍ രൂപീകരിക്കാമെന്നും 2014ലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തെളിയിച്ചു. ഇത് മുസ്‌ലിംകളെ ചിന്തിപ്പിക്കുന്നതായിരുന്നു'. ലക്‌നോ യൂനിവേഴ്‌സിറ്റി റിട്ട. പ്രഫ. രമേഷ് ദിക്ഷിറ്റ് പറഞ്ഞു.


തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ തിരഞ്ഞെടുപ്പില്‍ യുപിയിലെ മുസ്‌ലിംകള്‍ ശ്രമിക്കുന്നത്. ബിജെപിക്കെതിരേ വിജയ സാധ്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മുസ്‌ലിംകളുടെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യത വിലയിരുത്തി മിക്കയിടങ്ങളിലും എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് തീരുമാനം. ശഹരാപൂരിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ സന്ദര്‍ശിച്ച് മുസ്‌ലിം നേതാക്കള്‍ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. എസ്പി-ബിഎസ്പി സഖ്യസ്ഥാനാര്‍ഥിക്കാണ് ബിജെപിക്കെതിരേ വിജയസാധ്യയുള്ളതെന്നും തങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും മുസ്‌ലിം നേതാക്കള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ അറിയിച്ചു. ശഹാരാപൂരില്‍ നിന്നുള്ള വിദ്യാര്‍ഥി ജാവേദ് സിദ്ദീഖി പറയുന്നു.

Next Story

RELATED STORIES

Share it