Sub Lead

'ഗുജറാത്തല്ല; ഇത് കേരളമാണ്'; 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തിയ സ്ഥലത്ത് ദേശീയപതാക ഉയര്‍ത്തി ഡിവൈഎഫ് ഐ(വീഡിയോ)

ഓഫിസിനു മുകളില്‍ കയറി ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരേ ആദ്യം ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പോലിസില്‍ പരാതി നല്‍കിയിരുന്നു

ഗുജറാത്തല്ല; ഇത് കേരളമാണ്; ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സ്ഥലത്ത് ദേശീയപതാക ഉയര്‍ത്തി ഡിവൈഎഫ് ഐ(വീഡിയോ)
X


പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ നഗരസഭാ കാര്യാലയത്തില്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തിയതു വിവാദമായതിനു പിന്നാലെ മറുപടിയുമായി ഡി വൈഎഫ് ഐ രംഗത്ത്. ബിജെപി പ്രവര്‍ത്തകര്‍ ശിവജിയുടെ ചിത്രം വരച്ച 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തിയ അതേ സ്ഥാനത്ത് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തി. ബിജെപി നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലാണ് ദേശീയപതാകയുമായി ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഓഫിസിന് മുകളില്‍ക്കയറി പതാക ഞാട്ടിയത്. 'ഗുജറാത്തല്ല, ഇത് കേരളമാണ്', 'ആര്‍എസ്എസ് കാര്യാലയമല്ല, ഇത് നഗരസഭയാണ്' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പാലക്കാട് നഗരസഭാ ഓഫിസിനു മുകളില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തുന്നു

നേരത്തേ, പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ കേരളത്തിലെ ബിജെപിയുടെ ഗുജറാത്താണ് പാലക്കാടെന്ന് സംസ്ഥാന നേതാവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു. ഓഫിസിനു മുകളില്‍ കയറി ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരേ ആദ്യം ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ വി കെ ശ്രീകണ്ഠന്‍ എംപിയും നഗരസഭാ സെക്രട്ടറിയും ഡിവൈഎഫ് ഐയും പരാതി നല്‍കി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു.


പാലക്കാട് നഗരസഭാ ഓഫിസിനു മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തിയപ്പോള്‍

വിഷയത്തില്‍ പാലക്കാട് എസ് പി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിയോട് റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്തത്.

Next Story

RELATED STORIES

Share it