Sub Lead

'എന്റെ സുരക്ഷാ ഉദ്യോഗസ്ഥനല്ല, മോദിക്കാണ് ഞാന്‍ കൊല്ലപ്പെടേണ്ടത്,' അരവിന്ദ് കേജ്രിവാള്‍

'ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ എന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും ഒരിക്കല്‍ വധിക്കപ്പെടും. ബിജെപി എന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ട്. അവര്‍ എന്നെ ഒരിക്കല്‍ വധിക്കും,' കേജ്രിവാള്‍ പറഞ്ഞു.

എന്റെ സുരക്ഷാ ഉദ്യോഗസ്ഥനല്ല, മോദിക്കാണ് ഞാന്‍ കൊല്ലപ്പെടേണ്ടത്, അരവിന്ദ് കേജ്രിവാള്‍
X

ന്യൂഡല്‍ഹി: 'വിജയ് ജി, എന്റെ സുരക്ഷാ ഉദ്യോഗസ്ഥനല്ല, മോദിക്കാണ് ഞാന്‍ കൊല്ലപ്പെടേണ്ടത്,' മുതിര്‍ന്ന ബിജെപി നേതാവായ വിജയ് ഗോയലുമായി ട്വിറ്ററില്‍ നടത്തിയ സംവാദത്തിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ താനും വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. താന്‍ മരിച്ച് കാണേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത് പോലെ എന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ കൊണ്ട് ഞാനും ഒരിക്കല്‍ വധിക്കപ്പെടും. ബിജെപി എന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ട്. അവര്‍ എന്നെ ഒരിക്കല്‍ വധിക്കും,' കേജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബിജെപിക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ 2016ലും കേജ്രിവാള്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അമിത് ഷായും മോദിയും തന്നെ വധിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അന്ന് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം കേജ്രിവാളിനെതിരെ അക്രമം നടന്നിരുന്നു.

തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെയായിരുന്നു കേജ്‌രിവാളിന് നേരെ ആക്രമണം ഉണ്ടായത്. സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന സുരേഷ് എന്നയാളാണ് കേജ്‌രിവാളിനെ ആക്രമിച്ചത്. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കേജ്‌രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.




Next Story

RELATED STORIES

Share it