Sub Lead

ആവേശമായി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ്; മുസ്‌ലിംകളും ദലിതുകളും സ്വയം ശാക്തീകരണ ശ്രമങ്ങളിലൂടെ മുന്നേറണം : എ അബ്ദുല്‍ സത്താര്‍

രാജ്യത്തെ നശിപ്പിക്കുന്ന സംഘപരിവാര്‍ ഫാഷിസത്തിന്റെ മുന്നില്‍ കൈകൂപ്പി നിന്ന കാലം കഴിഞ്ഞുവെന്നും എ അബ്ദുല്‍ സത്താര്‍.എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളരുത്തി അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ആവേശമായി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ്;  മുസ്‌ലിംകളും ദലിതുകളും സ്വയം ശാക്തീകരണ ശ്രമങ്ങളിലൂടെ മുന്നേറണം : എ അബ്ദുല്‍ സത്താര്‍
X

കൊച്ചി: കപട മതേതര രാഷ്ട്രിയക്കരില്‍ സംരക്ഷകരെ തേടുകയല്ല, സ്വയം ശാക്തികരണ ശ്രമങ്ങളിലുടെ മുന്നേറുകയാണ് രാജ്യത്തെ മുസ്‌ലിംകളും ദലിതുകളും ചെയ്യേണ്ടതെന്ന്് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 ന് റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍പള്ളരുത്തി അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ നശിപ്പിക്കുന്ന സംഘപരിവാര്‍ ഫാഷിസത്തിന്റെ മുന്നില്‍ കൈകൂപ്പി നിന്ന കാലം കഴിഞ്ഞു. രാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവനും ജീവിതവും ത്യജിക്കാന്‍ തയ്യാറായിരിക്കുകയാണ് ആയിരക്കണക്കിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളങ്ങളും നടന്ന് വരികയാണ്. ജയിലറകളും പീഡനമുറകളും കാട്ടി ഈ പ്രസ്ഥാനത്തെ തടഞ്ഞ് നിര്‍ത്താന്‍ ആര്‍ എസ് എസ് സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും എ അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി.വംശീയ ഉന്മൂലനത്തിന്റ പത്ത് വിവിധഘട്ടങ്ങളിലൂടെ കടന്ന് പോകുമെന്ന രാജ്യാന്തര പഠനത്തിലെ കണ്ടെത്തലില്‍ ഇന്ത്യയില്‍ മുസ് ലിംകള്‍ എട്ടാമത്തെ ഘട്ടത്തിലുടെ കടന്ന് പോകുകയാണ്.


വംശീയ ഉന്മൂലനം ഇന്ത്യയില്‍ നടക്കുമ്പോള്‍ മതേതര പൊതു ബോധം എന്നും സംഘപരിവാരിവാരത്തിന്നോപ്പം ആണ് നില്‍ക്കുന്നത്.അതിനെതിരെ നിലകൊള്ളണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.പോപുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ എറണാകുളം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി കെ സലീം അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇമാം കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് സലിം കൗസരി, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സക്കീന ടീച്ചര്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ആദിറാ സ്വാലിഹ് സംസാരിച്ചു.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈസ്റ്റ് പ്രസിഡന്റ് കെ എസ് നൗഷാദ് സ്വാഗതവും, എറണാകുളം വെസ്റ്റ് ജില്ലാ സെക്രട്ടറി അറഫ മുത്തലിബ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it