Sub Lead

കേരളത്തില്‍ നവംബര്‍ 3 വരേ മഴ തുടരും

ഇന്ന് മഴപെയ്യാന്‍ സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ നവംബര്‍ 3 വരേ മഴ തുടരും
X

തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ 3 വരേ മഴ തുടര്‍ന്നേക്കുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഇന്ന് മഴ പെയ്യാന്‍ സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അടുത്ത മണിക്കൂറുകളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കി.

നവംബര്‍ 3 വരെ മഴ തുടര്‍ന്നേക്കും. ആറിനും 11നും ഇടയ്ക്ക് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിനും രണ്ടാഴ്ച പതിവിലേറെ മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദം പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം അവസാനിക്കുന്നതോടെ തുലാവര്‍ഷം കനക്കും.

Next Story

RELATED STORIES

Share it