- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിതകാല കടയടപ്പു സമരം തിങ്കളാഴ്ച്ച(ജനുവരി 27) തുടങ്ങും. വേതന പരിഷ്കരണം എന്ന ആവശ്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.
സംസ്ഥാനത്തെ 3,000 വ്യാപാരികള്‍ക്കു പതിനായിരം രൂപയില്‍ താഴെയാണു കമ്മിഷന് എന്നും 30 ക്വിന്റല്‍ വിതരണം ചെയ്യുന്നവര്‍ക്ക് 30,000 രൂപയെങ്കിലും ലഭിക്കുന്ന തരത്തില്‍ വേതനം പരിഷ്കരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. കമ്മിഷന് അതതു മാസം നല്‍കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുക, ഭക്ഷ്യധാന്യങ്ങള്‍ക്കു പകരം പണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണു സമരം.
ആള് കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്(എകെആര്‍ആര്‍ഡിഎ), കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ അടൂര്‍ പ്രകാശും ജി കൃഷ്ണപ്രസാദും നയിക്കുന്ന വിഭാഗങ്ങള്‍, കേരള റേഷനിങ് എംപ്ലോയീസ് യൂണിയന് (കെആര്‍ഇയു-സിഐടിയു) എന്നിവ ഉള്‍പ്പെട്ട റേഷന്‍ വ്യാപാരി കോഓര്‍ഡിനേഷന്‍ സമിതിയും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) വെവ്വേറെയാണു പണിമുടക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.
RELATED STORIES
എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം, പോസ്റ്ററുകളും...
4 Jun 2025 5:41 AM GMTഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി
4 Jun 2025 5:15 AM GMTസെക്സ് റാക്കറ്റ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
4 Jun 2025 3:23 AM GMTഅഷ്റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന് അബ്ദുല്‍ ജബ്ബാര്‍
4 Jun 2025 2:58 AM GMTഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്നില്‍ നിന്ന് ഇറക്കി വിട്ട് ബജ്റങ് ദള്‍ ...
4 Jun 2025 2:16 AM GMTഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
4 Jun 2025 1:58 AM GMT