Sub Lead

ആര്‍എസ്എസ്-എഡിജിപി ചര്‍ച്ച ഗൗരവതരം; ഉത്തരം പറയേണ്ടി വരുമെന്ന് വി എസ് സുനില്‍ കുമാര്‍

ആര്‍എസ്എസ്-എഡിജിപി ചര്‍ച്ച ഗൗരവതരം; ഉത്തരം പറയേണ്ടി വരുമെന്ന് വി എസ് സുനില്‍ കുമാര്‍
X

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍-ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ചര്‍ച്ചയില്‍ പ്രതികരണവുമായി സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. താന്‍ വാര്‍ത്ത മാത്രമേ കേട്ടിട്ടുള്ളു. വാര്‍ത്തയും വസ്തുതയും തമ്മില്‍ വ്യത്യാസമുണ്ട്. വാര്‍ത്ത അനുസരിച്ചാണെങ്കില്‍ ഈ വിഷയം വളരെ ഗൗരവതരമാണ്. വസ്തുതകള്‍ പുറത്തു വരുമ്പോള്‍ മറുപടി പറയുക എന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി സന്ദര്‍ശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണൈങ്കില്‍ ഇതില്‍ ഒരു കക്ഷി ആര്‍എസ്എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതു തന്നെയാണ് ഞാനും പറഞ്ഞു കൊണ്ടിരിക്കുന്നത്. പൂരം കലക്കിയാല്‍ വിജയിക്കുമെന്ന താല്‍പര്യം ആര്‍എസ്എസിന്റേതാണെന്നും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ സുനില്‍ കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it