Sub Lead

കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 103കാരനെ വിട്ടയച്ച് സുപ്രിംകോടതി

1988 നവംബര്‍ എട്ടിന് രാത്രി സുരേഷ് മൊണ്ടാല്‍ എന്നയാള്‍ വീട്ടില്‍ കയറി വെടിവച്ചു കൊന്നുവെന്നാണ് സിക ചന്ദ്ര മൊണ്ടാലിനെതിരായ കേസ്.

കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 103കാരനെ വിട്ടയച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊലക്കേസില്‍ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുന്ന 103കാരനെ സ്വതന്ത്രനാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഇടക്കാല മോചനം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശിയായ രസിക ചന്ദ്ര മൊണ്ടാല്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

1988ല്‍ നടന്ന കൊലപാതകത്തില്‍ പ്രതിയായ ഇയാളെ 1994ല്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2018ല്‍ കല്‍ക്കട്ട ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രസിക ചന്ദ്ര മൊണ്ടാല്‍ 1988 മുതല്‍ ജയിലിലാണ്. പ്രായമേറി വരുന്നതിനാലും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലും ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2018ലാണ് ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

പ്രതിക്ക് 2025 ഏപ്രിലില്‍ 104 വയസാവുമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. തുടര്‍ന്നാണ് ആരോഗ്യകാരണങ്ങളാല്‍ ഇയാളെ മോചിപ്പിക്കുകയാണെന്ന് കോടതി അറിയിച്ചത്. ഇയാളെ വിട്ടയക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട നിബന്ധനകള്‍ വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടത്.1988 നവംബര്‍ എട്ടിന് രാത്രി സുരേഷ് മൊണ്ടാല്‍ എന്നയാള്‍ വീട്ടില്‍ കയറി വെടിവച്ചു കൊന്നുവെന്നാണ് സിക ചന്ദ്ര മൊണ്ടാലിനെതിരായ കേസ്.

Next Story

RELATED STORIES

Share it