- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍
കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഖിലിനെതിരായ വധശ്രമക്കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലിസ് അറിയിച്ചു.
അതേസമയം, കേസിലെ ഒന്ന്, രണ്ട് പ്രതികളായ എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും ഒളിവിലാണ്. ഇപ്പോള്‍ പിടിയിലായ ആരോമലും രണ്ടാം പ്രതി നസീമും കഴിഞ്ഞ വര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് പോലിസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ്.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കാന്റിനീനില്‍ പാട്ടുപാടിയതിനെതുടര്‍ന്നു ഉടലെടുത്ത സംഘര്‍ഷം വെള്ളിയാഴ്ച കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കത്തിക്കുത്തിനെതുടര്‍ന്ന് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐക്കെതിരേ കനത്ത പ്രതിഷേധമുയര്‍ത്തിയതോടെ കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് പിരിച്ചു വിടുകയും കേസിള്‍ ഉള്‍പ്പെട്ടവരെ സംഘടനയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, രണ്ട് ദിവസത്തെ അവധിക്കു ശേഷം ഇന്നു കോളജ് തുറന്ന ശേഷം പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പള്‍ പറഞ്ഞു.
RELATED STORIES
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്‌പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMT