കിണര്‍ നിര്‍മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
BY NSH30 May 2022 6:31 PM GMT
X
NSH30 May 2022 6:31 PM GMT
ഇടുക്കി: കിണര്‍ നിര്‍മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. രാജാക്കാട് അടിവാരം വരാപ്പിള്ളില്‍ സുനില്‍കുമാറിന്റെ മകന്‍ കൃഷ്ണകുമാര്‍ (ഉണ്ണി- 18) ആണ് മരിച്ചത്. പൊട്ടന്‍കാട്ടില്‍ റിങ്ങിറക്കിയ കിണറ്റിലെ വെള്ളം വറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.
ഒപ്പമുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജകുമാരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. അവധി ദിവസങ്ങളില്‍ പിതാവിനെ സഹായിക്കാറുള്ള കൃഷ്ണകുമാര്‍ കൂട്ടുകാര്‍ക്കൊപ്പം പണിക്കുപോയ സമയത്തായിരുന്നു അപകടം. രാജാക്കാട് പോലിസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
യൂറോ കപ്പിനുള്ള ഫ്രഞ്ച് സ്ക്വാഡ് റെഡി; മുന്നേറ്റത്തില്‍ എംബാപ്പെയും...
17 May 2024 5:03 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു
16 May 2024 5:10 AM GMTആഴ്സണലോ സിറ്റിയോ ?; പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ റൗണ്ടില്‍ കിരീട...
16 May 2024 5:03 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMT