വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു
അടിമാലി: പ്ലസ് ടു വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അസ്‌ലഹ അലിയാര്‍ (17) ആണ് മരിച്ചത്.
സ്‌കൂളിലെത്തിയ അസ്‌ലഹ ബസ് കയറുന്നതിനായി സ്‌കൂളിന് മുകളിലെ ബസ്സ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അടിമാലി പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം വ്യാഴം പകല്‍ 4ന് ഷെല്യാമ്പാര മൊഹിദ്ധീന്‍ ജുമാ മസ്ജിദില്‍.
പിതാവ്: വെള്ളത്തൂവല്‍ ശെല്യാംപാറ പൊന്നപ്പാല അലിയാര്‍. മാതാവ്: നസീമ (ശെല്യാംപാറ പഴയരി കുടുംബാംഗം). സഹോദരങ്ങള്‍:
ഷാഹുല്‍(ബിരുദ വിദ്യാര്‍ത്ഥി,എംഎ കോളേജ്, കോതമംഗലം), അഹ്‌സന (എഫ്എംജിഎച്എസ്എസ് കൂമ്പന്‍പാറ), അഫ്‌ലഹ (എസ്എന്‍വിയുപിഎസ് ശെല്യാംപാറ).
RELATED STORIES
യൂറോ കപ്പിനുള്ള ഫ്രഞ്ച് സ്ക്വാഡ് റെഡി; മുന്നേറ്റത്തില്‍ എംബാപ്പെയും...
17 May 2024 5:03 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചു
16 May 2024 5:10 AM GMTആഴ്സണലോ സിറ്റിയോ ?; പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ റൗണ്ടില്‍ കിരീട...
16 May 2024 5:03 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMT