India

സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍; വിയോജിപ്പ് രേഖപ്പെടുത്തിയതായി അധീര്‍ രഞ്ജന്‍ ചൗധരി

സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍; വിയോജിപ്പ് രേഖപ്പെടുത്തിയതായി അധീര്‍ രഞ്ജന്‍ ചൗധരി
X

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്താതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇരുവരെയും കമ്മീഷണര്‍മാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തതായാണ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.

കമ്മീഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്നും ഈ തീരുമാനത്തില്‍ യോഗത്തില്‍ താന്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തുകൊണ്ടുള്ള സമിതിയുടെ ശിപാര്‍ശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറിയേക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തില്‍ വരും. ഇരുവരും നാളെയോടെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ചയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ കിഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മറ്റൊരു കമ്മീഷണറായ അനില്‍ ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അവേശഷിച്ചിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.






Next Story

RELATED STORIES

Share it