ചൂണ്ടിയില്‍ സ്ഥിരം തടയണ; ഉടന്‍ നടപടികള്‍ സ്വീകരിക്കണം
കൊച്ചി: തൃപ്പൂണിത്തുറ, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ആശ്വാസം പകരുന്നതിന് ചൂണ്ടിയില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എം സ്വരാജ് എംഎല്‍എയും വി പി സജീന്ദ്രന്‍ എംഎല്‍എയും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വിവിധ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഉറപ്പുനല്‍കി. തിങ്കളാഴ്ച ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രിതലത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്ന് എം സ്വരാജ് അറിയിച്ചു. അന്ധകാരത്തോടിന്റെ ശുചീകരണത്തിനായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസഥ പ്രതിനിധി അറിയിച്ചു. റോഡരികിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റരുതെന്നും പൂത്തോട്ട പിഎച്ച്‌സിയിലെ ഡോക്ടറെ അവിടെത്തന്നെ നിലനിര്‍ത്തണമെന്നും സ്വരാജ് പറഞ്ഞു. പാവപ്പെട്ടവരും മല്‍സ്യബന്ധനത്തൊഴിലാളികളും കൂടുതലായി പാര്‍ക്കുന്ന സ്ഥലമാണ് പൂത്തോട്ട. അവര്‍ക്ക് ആശ്രയം ഈ ആശുപത്രിയാണ്.
മോട്ടോര്‍ വാഹനവകുപ്പിന്റെ കരിങ്ങാച്ചിറയിലെ ടെസ്റ്റിങ് പുത്തന്‍കുരിശിനു സമീപത്തേക്ക് മാറ്റണമെന്ന് അനൂപ് ജേക്കബ് എംഎല്‍എയും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തില്‍ ടെസ്റ്റിങ് മാറ്റരുതെന്ന് എം സ്വരാജും വ്യക്തമാക്കി. പുത്തന്‍കുരിശ് കരിമുകള്‍ റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് വി പി സജീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടാതെ വടവുകോട് കടയിരുപ്പ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുള്ള സൗകര്യം തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇവിടെ അറ്റന്‍ഡറുടെ അസൗകര്യത്തില്‍ നാലുമാസമായി പോസ്റ്റുമോര്‍ട്ടം നിലച്ചിട്ട്.
തിരുമാറാടി പഞ്ചായത്തിലെ വെള്ളേരി ചെക്ക് ഡാമിന്റെ തൂണുകള്‍ ദ്രവിച്ച് ബലക്ഷയം വന്ന സ്ഥിതിയിലാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. ജില്ലകളിലെ പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയില്‍ കുടിവെള്ളക്ഷാമമുള്ളതിനാല്‍ പൈപ്പ്മാറ്റിയിടല്‍ ജോലികള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് റോജി എം ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. പാറക്കടവ് കുടിവെള്ള പദ്ധതിയുടെ പമ്പിങ് ലൈനില്‍ മുമ്പ് ഇട്ട പൈപ്പുകള്‍ നശിച്ചുപോയെന്നും മാറ്റിയിടുന്ന നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്കമാലി സിവില്‍സ്‌റ്റേഷനില്‍ ഒരു സ്വീപ്പറെക്കൂടി അധികമായി നിയമിക്കണം. അഞ്ചുനിലയുള്ള കെട്ടിടത്തില്‍ ഒരു സ്വീപ്പറാണുള്ളത്. സിവില്‍സ്‌റ്റേഷന്റെ കെട്ടിടം പണി ഇഴഞ്ഞുനീങ്ങുകയാണ്. അവിടെ കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് പണി വേഗത്തിലാക്കണം. ഇടമലയാര്‍ കനാലിന്റെ ഭാഗമായ മണപ്പാട്ടുചിറയില്‍ കനാല്‍ ഭാഗം ഇടിയുന്നുണ്ട്. കിടങ്ങൂരില്‍ നിലനില്‍ക്കുന്ന പുറമ്പോക്ക് തര്‍ക്കം പരിഹരിക്കുന്നതിന് സര്‍വെ നടത്തണം.
അംഗവൈകല്യമുള്ളവര്‍ക്കായി മുച്ചക്ര വാഹനം നല്‍കുമ്പോള്‍ അവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ആവശ്യപ്പെട്ടു. പുതുതായി 600 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ കുറവാണെന്ന് ആര്‍ടിഒ പി എച്ച് സാദിക്കലി അറിയിച്ചു. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് പരിശീലനം നല്‍കാന്‍ തയ്യാറാണെങ്കില്‍ എല്ലാവിധ സഹകരണവും നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.
കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ വക മെട്രോ റെയിലിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കി പണി ഉപകരണങ്ങള്‍ മാറ്റി വിട്ടുതരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മുത്തലിബ് ആവശ്യപ്പെട്ടു. ആലുവ മാര്‍ത്താണ്ഡപുരം പാലത്തിനു സമീപം ദേശീയപാത ജങ്ഷനില്‍ അപകടം കൂടിവരികയാണ്. ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഭാഗം അപകടങ്ങള്‍ കൂടുതലുള്ള ബ്ലാക്ക് സ്‌പോട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
എളങ്കുന്നപ്പുഴയിലെ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
യോഗത്തില്‍ എംഎല്‍എമാരായ വി പി സജീന്ദ്രന്‍, എം സ്വരാജ്, റോജി എം ജോണ്‍, അനൂപ് ജേക്കബ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് എന്നിവരും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികളും പങ്കെടുത്തു.