ലണ്ടന്‍:യുറോപ്പ ലീഗില്‍ പ്രമുഖര്‍ക്ക് വിജയം. അട്ടിമറികളൊന്നും സംഭവിക്കാതിരുന്ന പ്രമുഖരുടെ ഏകപക്ഷീയമായ മല്‍സരങ്ങളാണ് പ്രതീക്ഷിച്ച പോലെ വിജയം കണ്ടത്. ശക്തരായ ആഴ്്‌സണല്‍ എഫ്‌സി വോര്‍ക്ലയെയും, എസി മിലാന്‍ ടുഡെലങ്ങിനെയും ചെല്‍സി പഓക് എഫ്‌സിയെയും, സെവിയ്യ സ്റ്റാ ന്‍ഡേര്‍ഡ് ലീഗിനെയുമാണ് തോല്‍പ്പിച്ചത്. ദുര്‍ബല ടീമുകളെയാണ് നേരിട്ടതെങ്കിലും വമ്പന്‍മാരെ പിടിച്ചു കെട്ടുന്നതില്‍ ചെറുമീനുകള്‍ക്ക് വിജയം കണ്ടെത്താന്‍ കഴിഞ്ഞൂവെന്നതാണ് മല്‍സരങ്ങളുടെ പ്രത്യേകത.
പ്രതിരോധം തളര്‍ന്നിട്ടും വിജയം ആഴ്‌സണലിന് തന്നെ
ആഴ്‌സനലിന് തലവേദനയാകുന്ന പ്രതിരോധത്തിലെ പാളിച്ചകള്‍ ഏറെ കണ്ട കളിയില്‍ സൂപ്പര്‍ താരം ഓബ്മയങ്ങിന്റെ ഇരട്ട ഗോളുകളാണ് ഗണ്ണേഴ്‌സിന്റെ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്.
ജയത്തോടു കൂടി ഈ സീസണിലെ യൂറോപ്പ ക്യാംപെ യിനാണ് ആഴ്‌സനല്‍ തിരി കൊളുത്തിയത്. ഉക്രെയിന്‍ ക്ലബായ എഫ്‌സി വോര്‍സ്‌ക്ല പോളിറ്റവയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആഴ്‌സനല്‍ വിജയം സ്വന്തമാക്കിയത്. ഡാനി വെല്‍ബാക്കും മെസ്യൂദ് ഓസിലും ആഴ്‌സനലിന് വേണ്ടി ഗോളടിച്ചു. ചെസ്‌നകോവ്, ഷാര്‍പ്പര്‍ എന്നിവരാണ് എഫ്‌സി വോര്‍സ്‌ക്ല പോളിറ്റവയ്ക്ക് വേണ്ടി ഗോളടിച്ചത്.
ഒരു ഗോളിന്റെ ജയവുമായി മിലാന്‍
കരുത്തരായ മിലാനെ പിടിച്ചു കെട്ടാന്‍ കിണഞ്ഞ് ശ്രമിച്ച ലക്‌സംബര്‍ഗ് ടീമായ എ91 ടുഡെലങ്ങ് ഒരു ഗോള്‍ വഴങ്ങിയാണ് പരാജയം ഏറ്റുവാങ്ങിയത്. ദുര്‍ബലരായ എതിരാളികളോട് ദയ വേണ്ടെന്ന നിലപാടില്‍ പരമാവധി ഗോളുകള്‍ അടിച്ചു കൂട്ടാമെന്ന് തീരുമാനിച്ചെത്തിയ മിലാന് പക്ഷെ ഒരു ഗോള്‍ വിജയത്തോടെ തൃപ്തിപ്പെടേണ്ടി വന്നു. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ഗോണ്‍സാലോ ഹിഗ്വെയിന്റെ ഗോളിലാണ് മിലാന്റെ ജയം. യൂറോപ്പയിലെ ആദ്യ മല്‍സരത്തിനെത്തി നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതുപയോഗിക്കാന്‍ ഗട്ടൂസോയുടെ ടീമിന് സാധിച്ചില്ല.സ്‌ക്വാഡ് റൊട്ടേറ്റ് ചെയ്ത ഗട്ടൂസോ മാറ്റിയ കാല്‍ഡറാ, പെപെ റെയ്‌ന എന്നിവര്‍ക്ക് മിലാന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റത്തിനാവസരം നല്‍കിയിരുന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മഴയോടെ സെവിയ്യ
ലീഗില്‍ മികച്ച കളിയും ഗോള്‍ മഴയും തീര്‍ത്ത സെവിയ്യക്ക് ഉജ്ജ്വല ജയം. ബെല്‍ജിയന്‍ ക്ലബായ സ്റ്റാന്‍ഡേര്‍ഡ് ലീഗിനെയാണ് സെവിയ്യ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. മല്‍സരത്തിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയ സ്റ്റാന്‍ഡേര്‍ഡ് ലീഗിനെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സെവിയ്യ തോല്‍പ്പിക്കുകയായിരുന്നു. സെവിയ്യക്ക് വേണ്ടി ബനേഗയും ബെന്‍ യെഡറും രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ വസ്‌കസ് ഒരു ഗോള്‍ നേടി.
വില്യന്റെ ഗോളില്‍ ചെല്‍സിയുടെ വിജയത്തുടക്കം
യൂറോപ്പ ലീഗിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ചെല്‍സിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം. ഗ്രീക്ക് ക്ലബായ പഓക് എഫ് സിയെയാണ് ചെല്‍സി തോല്‍പിച്ചത്. വില്യനാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ ചെല്‍സി മുന്നേറ്റ നിര ഫോം കണ്ടെത്താന്‍ വിഷമിച്ചതാണ് ചെല്‍സിയുടെ വിജയം നേരിയതാക്കിയത്.