ഇസ്‌ലാം ആശ്ലേഷണത്തിന് പിന്നാലെ പേര് മാറ്റി ആഴ്‌സണല്‍ താരം തോമസ് പാര്‍ട്ടി; ഇനി യാക്കൂബ്

ഇനി യാക്കൂബ് എന്ന പേരില്‍ ആയിരിക്കും താരം അറിയപ്പെടുക. മൊറോക്കന്‍ യുവതി സാറ ബെല്ലയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഘാന താരം ഇസ്‌ലാം സ്വീകരിച്ചത്.

Update: 2022-06-09 14:27 GMT

ഇസ്‌ലാം മതം സ്വീകരിച്ച ഘാനയുടെയും ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിന്റെയും മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടി പേര് മാറ്റി. ഇനി യാക്കൂബ് എന്ന പേരില്‍ ആയിരിക്കും താരം അറിയപ്പെടുക. മൊറോക്കന്‍ യുവതി സാറ ബെല്ലയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഘാന താരം ഇസ്‌ലാം സ്വീകരിച്ചത്.

ക്രിസ്തുമതത്തില്‍ ജനിച്ച താരത്തിന്റെ കളിക്കൂട്ടുകാര്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു.

അതേസമയം, പേര് മാറ്റിയെങ്കിലും അടുത്ത സീസണിലും ആഴ്‌സണല്‍ ജഴ്‌സിയില്‍ 'തോമസ്' എന്ന് രേഖപ്പെടുത്തി തന്നെയാകും കളത്തിലിറങ്ങുകയെന്ന് താരം വ്യക്തമാക്കയിട്ടുണ്ട്.

മാര്‍ച്ചില്‍ ഒരു ഇസ് ലാമിക പണ്ഡിതനൊപ്പം ഖുര്‍ആന്‍ പിടിച്ചുനില്‍ക്കുന്ന പാര്‍ട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പരിക്കും സസ്‌പെന്‍ഷനും കാരണം 28കാരനായ തോമസ് പാര്‍ട്ടിക്ക് ഈ സീസണില്‍ 26 കളികളില്‍ മാത്രമേ ഗണ്ണേഴ്‌സിനായി ബൂട്ടണിയാനായിരുന്നുള്ളൂ. പരിപൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ അഞ്ചാം സ്ഥാനത്തെത്തിക്കുന്നതിലും ഘാനക്ക് ലോകക്കപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നു ഇദ്ദേഹം.

Tags:    

Similar News