മാലി: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരവിരുദ്ധ സേനയുടെ ആസ്ഥാനത്ത് ആക്രണം. ആറ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ രണ്ട് സായധരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു ആക്രമണം.
സെന്‍ട്രല്‍ മാലിയിലുള്ള അന്താരാഷ്ട്ര ഭീകര വിരുദ്ധ കേന്ദ്രമായ ജി5 സഹേലിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഇന്നലെ ജുമുഅ പ്രാര്‍ഥന കഴിഞ്ഞയുടനെ യുഎന്‍ നിറത്തിലുള്ള വാഹനത്തിലാണ് അക്രമികള്‍ എത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തീവ്ര ഇസ്‌ലാമിക സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.