പാപ്പര്‍ നിയമം പരിഷ്‌കരിക്കാന്‍ ബാങ്ക്‌റപ്‌സി ബില്‍

Update: 2015-11-05 10:51 GMT


 

ന്യൂഡല്‍ഹി: പാപ്പര്‍ നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്ക്‌റപ്‌സി ബില്‍ കൊണ്ടുവരുന്നു. കടക്കെണി മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത കമ്പനികളുടെ പൂട്ടല്‍ വേഗത്തിലാക്കാനാണ് പാപ്പര്‍ നിയമം പരിഷ്‌കരിക്കുന്നത്. 180 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലേക്കാണ് നിയമം പരിഷ്‌കരിക്കുക.

ബില്ല് തയ്യാറാക്കുന്നതിനായി മുന്‍നിയമസെക്രട്ടറി ടികെ വിശ്വനാഥന്‍ അധ്യക്ഷനായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.ഓഹരി ഉടമകള്‍,വായ്പാദാതാക്കള്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ പരിഷ്‌കരണങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുക. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പലതും പൂട്ടി പോകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്.
Tags:    

Similar News