രാജ്യത്ത് 12000 കടന്ന് കൊവിഡ് രോഗികള്‍;സംസ്ഥാനത്ത് ടിപിആര്‍ 16ലേക്ക്
മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും.കേരളത്തില്‍ ഇന്നലെ 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. ഇന്നലെ 12,213 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൂന്ന് മാസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് പോകുന്നത്.ഇന്നലെ 7,624 പേര്‍ രോഗമുക്തി നേടി. 11 മരണവും റിപോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കൊവിഡ് ചികില്‍സയിലുള്ളവരുടെ എണ്ണം 58,215 ആയി.
മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും.കേരളത്തില്‍ ഇന്നലെ 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി.16.32 ശതമാനമായാണ് ഉയര്‍ന്നത്.
ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം 4,024 പേര്‍ക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ 36 ശതമാനമാണ് വര്‍ധന.ഡല്‍ഹിയില്‍ 23 ശതമാനം വര്‍ധനയാണ് പ്രതിദിന കണക്കില്‍ ഉണ്ടായത്. കൊവിഡ് കേസുകള്‍ വര്‍ധിച്ചെങ്കിലും രണ്ടിടങ്ങളിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ല.
അതേസമയം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന നാലാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിന്റെ നിലപാട്.കൊവിഡ് കേസുകളിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തുടരാനാണ് ആഹ്വാനം.
കൊവിഡ് കേസുകളിലെ വര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ആറ് ദിവസത്തേക്ക് പ്രത്യേക കരുതല്‍ ഡോസ് വാക്‌സിന്‍ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതല്‍ ഡോസ് വാക്‌സിന്‍ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികള്‍ക്ക് യജ്ഞത്തിന്റെ ഭാഗമായി വീട്ടിലെത്തി വാക്‌സിന്‍ നല്‍കും.