രാജ്യത്ത് 30,757 പേര്‍ക്ക് കൊവിഡ്;ടിപിആര്‍ 2.61 ശതമാനം

Update: 2022-02-17 06:39 GMT

ന്യൂഡല്‍ഹി:രാജ്യത്ത് 30,757 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 42.75 മില്യണ്‍ ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 541 മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ 3,32,918 പേരാണ് ചികിത്സയിലുള്ളത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 11,79,705 പരിശോധനകള്‍ നടത്തി. ആകെ 75.55 കോടിയിലേറെ (75,55,32,460) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

അതേസമയം കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.





Tags:    

Similar News