ബുലന്ദ്ഷഹര്‍ കലാപം: ഹിന്ദുത്വര്‍ കൊന്ന ഇന്‍സ്‌പെക്ടറുടെ ഭാര്യക്ക് വധഭീഷണി

'കുറച്ച് ദിവസങ്ങളായി അവര്‍ എന്നെ കൊല്ലുമോ എന്ന ഭയത്തിലാണ് കഴിയുന്നത്. ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടേണ്ടതെന്ന് പോലും അറിയില്ല'. അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നിയമ വ്യവസ്ഥയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും രജനി പറഞ്ഞു.

Update: 2019-09-27 10:17 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ ഇന്‍സ്‌പെക്ടര്‍ സുബോദ് സിങിന്റെ ഭാര്യ രജനി സിങിന് വധഭീഷണി. കേസിലെ മുഖ്യപ്രതി യോഗേഷ് രാജ് അടക്കമുള്ള 33 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വധ ഭീഷണിയെന്ന് രജനി മാധ്യമങ്ങളോട് പറഞ്ഞു.

ദിവസങ്ങളായി തനിക്ക് നിരവധി വധഭീഷണികളാണ് വരുന്നത്. അവര്‍ എന്നെ കൊല്ലുമോ എന്ന ഭയത്തിലാണ് കഴിയുന്നത്. ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടേണ്ടതെന്ന് പോലും അറിയില്ല-അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നിയമ വ്യവസ്ഥയില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും രജനി പറഞ്ഞു.

2018 ഡിസംബറില്‍ ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറില്‍ 400 ഓളം പേര്‍ നടത്തിയ കലാപത്തിനിടയിലാണ് ഹിന്ദുത്വര്‍ ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയത്. കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. പുറത്തിറങ്ങിയ പ്രതികള്‍ക്ക് വന്‍സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച തന്റെ ഭര്‍ത്താവിന് നീതി ലഭിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്ക് ലഭിക്കുമെന്നും രജനി ചോദിച്ചു.

Tags:    

Similar News