ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ടക്കൊല; ബജ്‌റംഗദള്‍ നേതാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി

ഗോഹത്യയുടെ മറവില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത് വളരെ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ, ആളുകള്‍ നിയമം കൈയിലെടുത്ത കേസാണിതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവര്‍ പറഞ്ഞു.

Update: 2022-01-05 18:47 GMT
ന്യൂഡല്‍ഹി: 2018ല്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലിസുകാരന്റെ മരണത്തിലേക്ക് നയിച്ച ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിയായ ബജ്‌റംഗദള്‍ നേതാവിന്റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കി.

ഗോഹത്യയുടെ മറവില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നത് വളരെ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ, ആളുകള്‍ നിയമം കൈയിലെടുത്ത കേസാണിതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദ്രേഷ് എന്നിവര്‍ പറഞ്ഞു.

പ്രതി യോഗേഷ്‌രാജിന്റെ ജാമ്യം സ്‌റ്റേ ചെയ്തു കൊണ്ടാണ് സുപ്രിം കോടതി ഈ നിരീക്ഷണം നടത്തിയത്.

കുറ്റപത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അതിനാല്‍ സ്വതന്ത്ര സാക്ഷികളെ പോലും വിസ്തരിക്കുന്ന പ്രശ്‌നമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്‍സ്‌പെക്ടര്‍ സുബോധ് സിങ്ങിന്റെ ഭാര്യ രജനി സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് യോഗേഷ്‌രാജിന് ജാമ്യം അനുവദിച്ചിരുന്നത്.

Tags:    

Similar News