നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന്ചി കില്‍സയിലായിരുന്നു.

Update: 2024-10-09 06:01 GMT

കൊല്ലം: നടന്‍ ടി പി മാധവന്‍ അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 600ല്‍ അധികം സിനിമകളില്‍ വേഷങ്ങള്‍ ചെയ്ത ടി പി മാധവന്‍ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു.

തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിഞ്ഞ അദ്ദേഹം എട്ടു വര്‍ഷമായി ഗാന്ധിഭവനില്‍ ആയിരുന്നു താമസം. അവിടെ എത്തിയ ശേഷവും ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. 1975ല്‍ രാഗം എന്ന സിനിമയിലൂടെയാണ് മാധവന്‍ മലയാള സിനിമയിലെത്തിയത്. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്.

പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.

Tags:    

Similar News