സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രിം കോടതി
ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്‍ക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ കപില്‍സിബല്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്കു പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിക് കാപ്പനെ യു.പി. പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതിയുടെ നിര്‍ദേശം. സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്‍ക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ കപില്‍സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശരിയല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അക്കാര്യം നോക്കാന്‍ തങ്ങള്‍ ഇവിടെത്തന്നെയുണ്ടല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നാലാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.