ബാബരി നീതിനിഷേധം: രാജ്യത്ത് പുതിയ പോരാട്ടത്തിനു വഴിയൊരുക്കും- റോയ് അറയ്ക്കല്‍
ബാബരി മസ്ജിദ് രക്തസാക്ഷി ദിനത്തില്‍ എസ്ഡിപിഐ ദേശീയതലത്തില്‍ നടത്തിയ പ്രക്ഷോഭപരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: കൈയൂക്കുകൊണ്ട് അക്രമത്തിലൂടെ തകര്‍ത്ത ബാബരി മസ്ജിദിന്റെ ഭൂമി അക്രമികള്‍ക്കുതന്നെ വിട്ടുനല്‍കിയ കോടതി വിധി രാജ്യത്ത് പുതിയ പോരാട്ടത്തിന് വഴിയൊരുക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ബാബരി മസ്ജിദ് രക്തസാക്ഷി ദിനത്തില്‍ എസ്ഡിപിഐ ദേശീയതലത്തില്‍ നടത്തിയ പ്രക്ഷോഭപരിപാടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുക്കള കൈയേറിയ മോഷ്ടാവിന് വീട് പതിച്ചുനല്‍കിയതുപോലെ വിചിത്രമാണ് കോടതി വിധി. കൈയേറ്റത്തെ ന്യായീകരിക്കുന്ന പരമോന്നത നീതിപീഠത്തിന്റെ ഈ വിധി രാജ്യത്ത് പുതിയ നിയമവ്യാഖ്യാനത്തിന് ഇടയാക്കും. പല സിവില്‍ തര്‍ക്കങ്ങള്‍ക്കും ഇത് ന്യായീകരണമായാല്‍ അത് നീതിനിഷേധത്തിന്റെ പുതിയ അധ്യായമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിലാണ് എസ്ഡിപിഐ പൗരപ്രക്ഷോഭം സംഘടിപ്പിച്ചത്. അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ മുവാറ്റുപുഴ അഷ്‌റഫ് മൗലവി (കായംകുളം), കെ കെ റൈഹാനത്ത് (അരൂര്‍, ആലപ്പുഴ), പി അബ്ദുല്‍ ഹമീദ് (മഞ്ചേരി), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം), പി പി മൊയ്തീന്‍ കുഞ്ഞ് (തൊടുപുഴ), കെ എസ് ഷാന്‍ (നെടുങ്കണ്ടം), കെ കെ അബ്ദുല്‍ ജബ്ബാര്‍ (അങ്കമാലി), മുസ്തഫ കൊമ്മേരി (പത്തനംതിട്ട), അജ്മല്‍ ഇസ്മായീല്‍ (പുനലൂര്‍), പി കെ ഉസ്മാന്‍ (കൊടുവള്ളി), അഡ്വ.എ എ റഹിം (കൈപ്പമംഗലം), പി ആര്‍ കൃഷ്ണന്‍കുട്ടി (കല്‍പ്പറ്റ), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (മഞ്ചേശ്വരം), സി എച്ച് അഷറഫ് (പട്ടാമ്പി), ജലീല്‍ നീലാമ്പ്ര (തളിപ്പറമ്പ്) എന്നിവര്‍ പൗരപ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭ പരിപാടികളില്‍ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിച്ചു. മണ്ഡലം തലങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി. പ്രക്ഷോഭപരിപാടികളില്‍ സ്ത്രീകളുള്‍പ്പടെ വന്‍ജനാവലിയാണ് പങ്കാളികളായത്.