വന്‍ അഴിച്ചുപണി: എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു, സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാവും, എ എന്‍ ഷംസീര്‍ സ്പീക്കര്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ട സാഹചര്യത്തില്‍ തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു. നിയമസഭാ സ്പീക്കറായിരുന്ന എം ബി രാജേഷ് തല്‍സ്ഥാനം രാജിവയ്ക്കും. പകരം തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ സ്പീക്കറാകും.
സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവച്ചുവരുന്ന രാജേഷിന് ഏത് വകുപ്പാണ് നല്‍കുകയെന്ന് വ്യക്തതയില്ല. സജി ചെറിയാന്‍ രാജിവച്ച ഒഴിവില്‍ ആരെയെങ്കിലും നിയമിക്കുമോയെന്നും വ്യക്തമല്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല.