പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് എം വി ഗോവിന്ദന്
കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്.
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. മരണത്തില്‍ അന്വേഷണം നടക്കണം. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ പി പി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കിയെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഈ അന്വേഷണത്തെ പിന്തുണക്കും. മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നു. എല്ലാം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കേസില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.