എഡിഎം നവീന്‍ബാബുവിന്റെ മരണം: പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ചട്ടവിരുദ്ധമെന്ന് കണ്ടെത്തല്‍
സര്‍വീസില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെതിരേ ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ചട്ടവിരുദ്ധമാണെന്നാണ് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.
സര്‍വീസില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കല്‍ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എന്‍ഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തല്‍. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാര്‍ശ. ടി വി പ്രശാന്ത് ഇനി സര്‍വ്വീസിലുണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.