പാമ്പുരുത്തിയിലെ കള്ളവോട്ട്: 11 ലീഗ് പ്രവര്‍ത്തകര്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

വ്യാപക കള്ളവോട്ടു നടന്നുവെന്ന പരാതിയെ തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പാമ്പുരുത്തിയില്‍ പരിശോധന നടത്തിയിരുന്നു

Update: 2019-05-05 09:58 GMT

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തി സ്‌കൂളില്‍ കള്ളവോട്ടു ചെയ്‌തെന്ന പരാതിയില്‍ 11 ലീഗ് പ്രവര്‍ത്തകര്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്.

കക്കാന്റവിടെ വീട്ടില്‍ അനസ്, മേലെപാത്ത് വീട്ടില്‍ ശമല്‍, മുക്രീരകത് വീട്ടില്‍ അബ്ദുസ്സലാം, മുക്രീരകത് വീട്ടില്‍ മുബശിര്‍, മാട്ടുമ്മല്‍ വീട്ടില്‍ അസ്‌ലം, സാദിഖ് കുലോത്തു പീടിക, ഉനൈസ് കുലോത്തു പീടിക, കൊവ്വപുറത്തു മര്‍ഷദ്, കുനിപറമ്പില്‍ ആഷിഖ്, യൂനുസ് വലിയ തര്‍ലാണ്ടി, മുസ്തഫ എന്നിവര്‍ക്കാണു കമ്മീഷന്‍ നോട്ടീസയച്ചത്. എന്നാല്‍ ഇതില്‍ പലരും വിദേശത്തേക്കു കടന്നാതായാണ് സൂചന. വ്യാപക കള്ളവോട്ടു നടന്നുവെന്ന പരാതിയെ തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പാമ്പുരുത്തിയില്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ കലക്ടര്‍ വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 11 ലീഗ് പ്രവര്‍ത്തകര്‍ക്കു ക്മ്മീഷന്‍ നോട്ടീസ് അയച്ചത്.

പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ടു ചെയ്‌തെന്നു സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ ആരോപിക്കുകയും തെളിവായി ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളില്‍ ഒന്നിലധികം തവണ ചിലര്‍ ബൂത്തിലെത്തിയതായി വ്യക്തമാണ്. പാമ്പുരുത്തി സ്‌കൂളിലെ 1139ാം നമ്പര്‍ വോട്ടറായ കെ അനസ് മൂന്നുതവണ ബൂത്തിലെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാമ്പുരുത്തിയിലെ ബൂത്ത് കൈയേറാന്‍ ശ്രമം നടന്നുവെന്നും എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും സിപിഎം വരണാധികാരിക്ക് പരാതിയും നല്‍കിയിരുന്നു.

Tags:    

Similar News