കൈക്കൂലി ആരോപണം: എം കെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ്

Update: 2020-11-24 09:18 GMT

കോഴിക്കോട്: പഞ്ച നക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാര്‍ത്താചാനല്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എം കെ രാഘവനെതിരേ വിജിലന്‍സ് കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് യൂനിറ്റ് പിസി ആക്റ്റ് 17 എ പ്രകാരം കേസെടുത്ത്. നേരത്തേ ലോക്‌സഭാ അംഗത്തിനെതിരേ കേസന്വേഷണത്തിന് ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് ഇപ്പോള്‍ കേസ് രിജസ്റ്റര്‍ ചെയ്തത്.

    ടിവി 9 ചാനല്‍ നടത്തിയ ഒളികാമറ ഓപറേഷനിലാണ് എം കെ രാഘവന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം പുറത്തുവന്നത്. വ്യവസായികളെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകര്‍ എം കെ രാഘവന്റെ ദൃശ്യം പകര്‍ത്തി പുറത്തുവിടുകയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് വിവാദ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ എം കെ രാഘവന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ലോക്‌സഭാംഗമായി.

    കൈക്കൂലി, അഴിമതി, അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളില്‍ നിരവധി യുഡിഎഫ് നേതാക്കള്‍ക്കെതിരേയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്. പ്ലസ് ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പ്രാദേശിക ലീഗ് നേതാവിന്റെ പരാതിയില്‍ മുസ് ലിം ലീഗ് അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ, വ്യാജ രേഖ ചമച്ച് ആഡംബര വീട് നിര്‍മിച്ചതിനു കെ എം ഷാജിയെയും ഭാര്യയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ മുന്‍ മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീനും ജയിലിലാണ്.

Bribe accused: Viginance case against MK Raghavan MP

Tags:    

Similar News