മോദിയുടെ ചിത്രം ട്വീറ്റ് ചെയ്തു; മധ്യപ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിനെതിരേ മതവികാരം വ്രണപ്പെടുത്തിയതിനു കേസ്

ബിജെപി നേതാവ് ഗൗരവ് രണ്‍ദിവിന്റെ പരാതിയിലാണ് പോലിസ് നടപടി

Update: 2020-08-10 07:30 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്തതിനു മധ്യപ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ജിതു പട്‌വാരിക്കെതിരേ മതവികാരം കേസെടുത്തു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രത്തിനു ഭൂമി പൂജ നടത്തിയ ചിത്രം ട്വീറ്റ് ചെയ്തതിനാണ് മതവികാരം വ്രണപ്പെടുത്തി, പ്രധാനമന്ത്രിയെ അവഹേളിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 188, 464 എന്നീ വകുപ്പുകള്‍ പ്രകാരം ഛാത്രിപുര പോലിസ് കേസെടുത്തത്.

    ബിജെപി നേതാവ് ഗൗരവ് രണ്‍ദിവിന്റെ പരാതിയിലാണ് പോലിസ് നടപടി. ആഗസ്ത് അഞ്ചിനു അയോധ്യയില്‍ നടന്ന ഭൂമിപൂജ ചടങ്ങില്‍ മോദി മാസ്‌ക് ധരിച്ച് കൈയിലൊരു പാത്രവുമായി നില്‍ക്കുന്ന ചിത്രമാണ് ജിതു പട്‌വാരി പോസ്റ്റ് ചെയ്തത്. 'രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, വ്യാവസായിക വരുമാനം, കര്‍ഷകരുടെ സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, തൊഴിലാളികളും അവരുടെ പോരാട്ടവും. ഇതൊന്നും ടെലിവിഷന്‍ സംവാദത്തിനുള്ള വിഷയങ്ങളല്ല. (ഞങ്ങള്‍) ഈ പാത്രവുമായി നടക്കും.' എന്നാണ് ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ പട്‌വാരി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതുവഴി ജിതു പട്‌വാരി ഹൈന്ദവരുടെ മതവികാരം വ്രണപ്പെടുത്തുകയും പ്രധാനമന്ത്രിയെ അവഹേളിച്ചെന്നുമാണ് ബിജെപയുടെ ആരോപണം.

Case Against Congress Leader For Tweeting Tampered Image Of PM Modi




Tags:    

Similar News