വീണ്ടും പ്രഹരം; പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 25 രൂപയാണ് ഒറ്റയടിക്ക് വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ 15 ദിവസത്തിനള്ളില്‍ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍ 50 രൂപയുടെ വര്‍ധനവാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്
കൊച്ചി: ജനങ്ങളുടെ മേല്‍ ഇടിത്തീയായി പാചകവാതക വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 25 രൂപയാണ് ഒറ്റയടിക്ക് വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ 15 ദിവസത്തിനള്ളില്‍ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍ 50 രൂപയുടെ വര്‍ധനവാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസവും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു.ജൂലൈ,ആഗസ്ത് മാസങ്ങളിലും വില വര്‍ധനവുണ്ടായിരുന്നു. കൊച്ചിയില്‍ 891.50 രൂപയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.74.50 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ നിരക്ക്