കൊറോണ: സൗദിയിലും മരണം; 205 പേര്‍ക്ക് കൂടി രോഗബാധ

കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച കര്‍ഫ്യൂവിനു മികച്ച പ്രതികരണമാണു ജനങ്ങളില്‍ നിന്നു അനുഭവപ്പെട്ടതെന്ന് സൗദി പൊതു സുരക്ഷാ മേധാവിയും പോലിസ് ഡയറക്ടര്‍ ജനറലുമയ ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്ബി അറിയിച്ചു.

Update: 2020-03-24 13:42 GMT

റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സൗദി അറേബ്യയിലൂം കൊറോണ രോഗം ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. 51 കാരനായ അഫ്ഗാന്‍ സ്വദേശിയാണ് മദീന മേഖലയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. അതിനിടെ, സൗദിയില്‍ 205 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ മരണമാണ് തിളാഴ്ച റിപോര്‍ട്ട് ചെയ്തത്. ഇതുവരെ സൗദിയില്‍ കൊറോണ ബാധിച്ചത് 767 പേര്‍ക്കാണ്. ഇതില്‍ 28 പേര്‍ രോഗവിമുക്തി നേടിയെന്നത് ആശ്വാസകരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 738 പേര്‍ സൗദി അറേബ്യയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സയിലാണ്. ലോകവ്യാപകമായി കൊറോണ വൈറസ് ബാധിതരുടെ എണ്ണം 382,108 ആണ്. 16,574 പേര്‍ മരണപ്പെട്ടു. 101,857 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഇറ്റലിയിലാണ്.

    അതിനിടെ, കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച കര്‍ഫ്യൂവിനു മികച്ച പ്രതികരണമാണു ജനങ്ങളില്‍ നിന്നു അനുഭവപ്പെട്ടതെന്ന് സൗദി പൊതു സുരക്ഷാ മേധാവിയും പോലിസ് ഡയറക്ടര്‍ ജനറലുമയ ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്ബി അറിയിച്ചു. വൈറസ് വ്യാപനം തടയാനായി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും വലിയ തോതില്‍ പരിഗണിക്കുകയും അനുസരിക്കുകയും ചെയ്യുന്നതായാണ് ആദ്യദിവസം കര്‍ഫ്യൂ ദിവസം അനുഭവപ്പെട്ടത്. ആദ്യ ദിവസമായ തിങ്കളാഴ്ച വളരെ കുറഞ്ഞ നിയമ ലംഘനങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. നിയമലംഘികര്‍ക്ക് 10000 റിയാല്‍ ചുമത്തുമെന്ന് അറിയിച്ചിരുന്നു. ആവര്‍ത്തിച്ചാല്‍ 20000 റയാല്‍ വരെ പിഴയും ജയില്‍ ശിക്ഷയുമുണ്ടായിരിക്കും. വൈകീട്ട് ഏഴുമുതല്‍ രാവിലെ 6 വരെ യാണ് സൗദിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകളെ നിശാ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സൗദിയിലെ പുതുതായി കൊറോണ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:

ജിദ്ദ: 82

റിയാദ്: 69

അല്‍ ബഹ: 12

ബിഷാ: 9

നജ്‌റാന്‍: 8

അബഹ: 6

ഖത്തീഫ്: 6

ദമ്മാം: 6

ജിസാന്‍: 3

ഖോബാര്‍: 2

ധഹ്‌റാന്‍: 2

മദീന: 1




Tags:    

Similar News