കൊറോണ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളാണ് രാജ്യത്തിന്റെ പ്രതിസന്ധിയെന്ന് രാഹുല്‍ ഗാന്ധി

Update: 2021-04-22 10:29 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ പ്രതിദിന കൊവിഡ് ബാധ 3 ലക്ഷമായും പ്രതിദിന മരണങ്ങളുടെ എണ്ണം 2,000മായും വര്‍ധിച്ച സാഹചര്യത്തിലാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.

കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും കൊവിഡ് പ്രതിസന്ധിക്ക് പരിഹാരം കാണാതെ കപടമായ ഉത്സവങ്ങളും മൈതാനപ്രസംഗങ്ങളുമായി സമയംകളയുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഏതാനും ദിവസമായി കൊവിഡ് ബാധിതനായി ക്വാറന്റീനില്‍ തുടരുകയാണ്.

''ഞാന്‍ ഏതാനും ദിവസമായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ദുഃഖകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊറോണ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളാണ് രാജ്യത്തിന്റെ പ്രതിസന്ധി. കപടമായ ഉല്‍സവങ്ങളും പൊള്ളയായ പ്രസംഗങ്ങളുമല്ല, പ്രതിസന്ധിക്ക് പരിഹാരമാണ് ആവശ്യം''- രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഏപ്രില്‍ 20നാണ് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Tags:    

Similar News