വോട്ടര്‍ പട്ടികയെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി; സഭയില്‍ ബഹളം

ന്യൂഡല്‍ഹി: ലോക്സഭയില്‍ വോട്ടര്‍ പട്ടികയെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയിലെ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി, പ്രതിപക്ഷം മുഴുവന്‍ വോട്ടര്‍ പട്ടികയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു.
'സര്‍ക്കാര്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നില്ലെന്ന നിങ്ങളുടെ പരാമര്‍ശം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ, വോട്ടര്‍ പട്ടികയില്‍ ചില പിഴവുകള്‍ ഉണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയ് പറഞ്ഞിരുന്നു. 2026 ല്‍ പശ്ചിമ ബംഗാളിലും അസമിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വോട്ടര്‍ പട്ടികകളില്‍ സമഗ്രമായ പരിഷ്‌കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.