തെളിവ് നല്‍കാനായില്ല; സിദ്ദീഖ് കാപ്പനും കാംപസ് ഫ്രണ്ട് നേതാക്കള്‍ക്കും എതിരേ ചുമത്തിയ കേസുകളിലൊന്ന് കോടതി ഒഴിവാക്കി

സാമാധാനം ലംഘിക്കാന്‍ ശ്രമിച്ചതായ കേസില്‍ കുറ്റം ചുമത്തി ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു.

Update: 2021-06-16 05:44 GMT

ആഗ്ര: മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം ഭാരവാഹിയുമായ സിദ്ദീഖ് കാപ്പനും രണ്ട് കാംപസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെ മറ്റു മൂന്നു പേര്‍ക്കുമെതിരേ ഉത്തര്‍പ്രദേശ് പോലിസ് ചുമത്തിയ കേസുകളിലൊന്ന് കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് മഥുര കോടതി ഒഴിവാക്കിയത്. സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ഹാജാരാക്കാന്‍ പോലിസിന് സാധിച്ചിരുന്നില്ല. ഹാഥ്രസിലേക്കു പോയ സിദ്ദീഖ് കാപ്പനെ പോലിസ് കസ്റ്റഡിയിലെടുത്തത് ഈ കുറ്റം ചുമത്തിയിട്ടായിരുന്നു. അതിനു ശേഷമാണ് യുഎപിഎ ഉള്‍പ്പടെയുള്ളവ ചുമത്തിയത്.


സാമാധാനം ലംഘിക്കാന്‍ ശ്രമിച്ചതായ കേസില്‍ കുറ്റം ചുമത്തി ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു. കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും. സിദ്ദീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കി. ഹാഥ്രസില്‍ കൂട്ടമാനംഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 5നായിരുന്നു സംഭവം. വിവിധ കുറ്റങ്ങള്‍ ചുമത്തി 7 മുതല്‍ ഇവര്‍ ജയിലില്‍ ആണ്‌.








Tags:    

Similar News