രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു;22,270 പേര്‍ക്ക് കൊവിഡ്,ടിപിആര്‍ 1.80 ശതമാനത്തിലേക്ക്

Update: 2022-02-19 05:12 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 22,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.80 ശതമാനമായി. 60,298 പേരാണ് ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്.നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 2,53,739. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,02,505 ആയി. 325 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,11,230.

കഴിഞ്ഞ ദിവസം 60,298 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 4,19,77,238.രാജ്യത്തെ രോഗമുക്തി നിരക്ക് 98.12 ശതമാനമായി ഉയര്‍ന്നു. 75.81 കോടി പരിശോധനകളാണ് ഇന്ത്യയില്‍ ഇതുവരെ നടന്നത്.175.03 കോടി പേര്‍ക്കു വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 7780 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 130 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,529 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,134 പേര്‍ രോഗമുക്തി നേടി.

Tags:    

Similar News